Connect with us

Palakkad

ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആരുടെ ശ്രമവും വിലപോവില്ല: ഉമ്മന്‍ചാണ്ടി

Published

|

Last Updated

പാലക്കാട്: കോണ്‍ഗ്രസിന്റെ പരാജയം രാജ്യത്തിന്റെ പരാജയമാണെന്നും ഇത് കഴിഞ്ഞ നിയൗമസഭാ തിരഞ്ഞെടുപ്പോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മനസ്സിലായെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) ജില്ലാ കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് നിയമസകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള ഫലമാണെന്ന് ആരും വ്യാമോഹിക്കേണ്ട. ഇന്ത്യയിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആരുടെ ശ്രമവും വിലപ്പോവുമില്ല. ഇത് ഒരു കാലത്തും ഇന്ത്യയില്‍ വിജയിച്ച ചരിത്രവുമില്ല. രാജ്യസ്‌നേഹികളായ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സ്ഥിതി സംജാതമായെന്നും അദ്ദേഹം പറഞ്ഞു.———
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരെല്ലാം സമരം നടത്തിയാലും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് പി ബാലന്‍ സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഊര്‍ജ-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
ഓരോ വേദികളിലും എത്ര എതിര്‍പ്പുണ്ടായിട്ടും മുഖ്യമന്ത്രിയുടെ പരിപാടികളിലുള്ള ജനപങ്കാളിത്തം അദ്ദേഹത്തിന്റെ ജനപിന്തുണയാണ് സൂചിപ്പിക്കുന്നത്.
തൊഴിലാളികളെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുന്ന ഗവണ്‍മെന്റാണ് ഇന്നുള്ളത്. മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ സഹോദരിമാര്‍ വരെ ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിയത് ഇതിനുള്ള തെളിവാണ്. പാവങ്ങളെ സഹായിക്കുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.———
നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉയര്‍ത്തണമെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എം പിയുമായ എ സി ജോസ് ആവശ്യപ്പെട്ടു.
ആര്‍ നാരായണന്‍ മാസ്റ്ററുടെ ഛായാപടം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ആന്റ് ആര്‍ ഡബ്ല്യു എഫ് ജില്ലാ പ്രസിഡന്റ് എ രാമസ്വാമി അധ്യക്ഷസി മണിയുടെ ഛായാചിത്രം ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ അനാച്ഛാദനം ചെയ്തു. കെ അച്യുതന്‍ എം എല്‍ എ, ടി വി പുരം രാജു, മുന്‍ എം പി വി എസ് വിജയരാഘവന്‍, ,ഷാഫി പറമ്പില്‍ എം എല്‍ എ, കെ പി സി സി സെക്രട്ടറിമാരായ പി ജെ പൗലോസ്, വി കെ ശ്രീകണ്ഠന്‍, സി ചന്ദ്രന്‍, മുന്‍ മന്ത്രി വി സി കബീര്‍, ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി മാലതി കൃഷ്ണന്‍, പി മുരളീധരന്‍, പി സി സേതു, എം ഹരിദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest