‘യൗവ്വനം നാടിനെ നിര്‍മിക്കുന്നു’ മിഷന്‍ 2014 സോണ്‍ യൂത്ത് കോണ്‍ഫറന്‍സുകള്‍ പ്രഖ്യാപിച്ചു

Posted on: December 20, 2013 11:51 am | Last updated: December 20, 2013 at 11:51 am

മലപ്പുറം ‘യൗവ്വനം നാടിനെ നിര്‍മിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തുന്ന മിഷന്‍ 2014 ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന സോണല്‍ യൂത്ത് കോണ്‍ഫറന്‍സുകള്‍ പ്രഖ്യാപപിച്ചു. കോട്ടക്കലില്‍ നടന്ന ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടന സംഗമത്തിലാണ് ജില്ലയിലെ ഇരുപത് സോണകളുടേയും കോണ്‍ഫറന്‍സുകള്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി പ്രഖ്യാപിക്കപ്പെട്ടത്. എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മലപ്പുറം, മഞ്ചേരി, അരീക്കോട്, എടവണ്ണപ്പാറ, കൊണ്ടോട്ടി, പുളിക്കല്‍, പടിക്കല്‍, ചെമ്മാട്, വേങ്ങര, കോട്ടക്കല്‍, താനാളൂര്‍, തിരൂര്‍, പുത്തനത്താണി, വെളിയംകോട്, എടപ്പാള്‍ എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍ നടക്കുക. എടക്കര സോണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 29, 30 നും പുളിക്കല്‍ സോണല്‍ ഏപ്രില്‍ 11, 12 നും പൊന്നാനി സോണല്‍ ഏപ്രില്‍ 14, 15 നും കൊളത്തൂര്‍, കൊണ്ടോട്ടി സോണല്‍ ഏപ്രില്‍ 17, 18 നും വണ്ടൂര്‍, തേഞ്ഞിപ്പലം സോണല്‍ ഏപ്രില്‍ 18, 19 നും താനൂര്‍ സോണല്‍ 19, 20 നും മലപ്പുറം, കോട്ടക്കല്‍ സോണല്‍ ഏപ്രില്‍ 25, 26 നും തിരൂരങ്ങാടി സോണല്‍ ഏപ്രില്‍ 26, 27 നും നിലമ്പൂര്‍ സോണല്‍ ഏപ്രില്‍ 27, 28 നും മഞ്ചേരി സോണല്‍ മെയ് 1, 2 നും പെരിന്തല്‍മണ്ണ , കുറ്റിപ്പുറം സോണല്‍ മെയ് 2, 3 നും എടവണ്ണപ്പാറ സോണല്‍ മെയ് 3, 4 നും അരീക്കോട് സോണല്‍ മെയ് 5, 6 നും വേങ്ങര, എടപ്പാള്‍ സോണല്‍ മെയ് 9, 10 നും തിരൂര്‍ സോണല്‍ മെയ് 17, 18 നും നടക്കും. ഈ വര്‍ഷത്തെ രണ്ടാം ഘട്ട കര്‍മപദ്ധതിയുടെ സമാപനമാണ് യൂത്ത് കോണ്‍ഫറന്‍സുകള്‍ നടക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളുടെ സമാപാനവും സജ്ജമാക്കുന്ന സാന്ത്വനം ക്ലബ്ബുകളുടെ സമര്‍പ്പണവും സമ്മേളനത്തില്‍ നടക്കും.