കുണ്ടൂര്‍ ഉറൂസ്: പന്തലിന് കാല്‍നാട്ടി

Posted on: December 20, 2013 12:10 am | Last updated: December 20, 2013 at 12:10 am

തിരൂരങ്ങാടി: അടുത്ത മാസം ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് എട്ടാം ഉറൂസ് മുബാറകിന്റെ പന്തലിന് കാല്‍ നാട്ടി. സ്വാഗതസംഘം ചെയര്‍മാന്‍ വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനി കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചു.
ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, വി എം കോയ മാസ്റ്റര്‍, എന്‍ എം സാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, അലി ബാഖവി ആറ്റുപുറം, എന്‍ പി ബാവ ഹാജി, ലത്വീഫ് ഹാജി, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഇ മുഹമ്മദലി സഖാഫി, വി ടി ഹമീദ് ഹാജി ഓമച്ചപ്പുഴ, കുഞ്ഞിപ്പോക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബുഖാരി ക്ലാസിന് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഉറൂസ് മുബാറകിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ കുണ്ടൂരിലും പരിസരങ്ങളിലും തകൃതിയായി നടക്കുകയാണ്.