Connect with us

Wayanad

നിര്‍മാണത്തൊഴിലാളി സെസ് പിരിവില്‍ വര്‍ധനയെന്ന് ചെയര്‍മാന്‍

Published

|

Last Updated

കല്‍പറ്റ: നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് സെസ് പിരിവില്‍ നല്ലതതോതിലുള്ള വര്‍ധനവ് ഉണ്ടായെന്ന് ചെയര്‍മാന്‍ കെ ചന്ദ്രബാബു അറിയിച്ചു. 2010-11 കാലയളവില്‍ സെസ്സിനത്തില്‍ ലഭിച്ചത് 86 കോടി രൂപ ആയിരുന്നു. 2011-12 കാലയളവില്‍ അത് 104 കോടി രൂപയും 2012-13 കാലയളവില്‍ 148 കോടി രൂപയായും വര്‍ദ്ധിച്ചു. നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡിന്റെ ഫണ്ട ് ബാങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ 5 മുതല്‍ 6 ശതമാനം വരെയായിരുന്നു പലിശ ലഭിച്ചിരുന്നത്.
ഇപ്പോള്‍ 10.75 ശതമാനമായി പലിശ നിരക്ക് ഉയര്‍ത്താനായി. 2008 മുതല്‍ ബോര്‍ഡിന്റെ ചീഫ് ഓഫീസില്‍ കെട്ടിക്കിടക്കുന്ന തൊഴിലാളികളുടെ പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തി. ഈ ഇനത്തില്‍ 59 കോടി രൂപയാണ് നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെലവഴിച്ചത്. 60,000 ഓളം തൊഴിലാളികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു.
തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഇടനിലക്കാര്‍ കവര്‍ന്നെടുക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. അപേക്ഷ ലഭിച്ചാല്‍ 15 ദിവസം മുതല്‍ 30 ദിവസത്തിനകം ആനുകൂല്യങ്ങള്‍ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള നടപടികളും ബോര്‍ഡ് പൂര്‍ത്തിയാക്കിയതായി ചെയര്‍മാന്‍ അറിയിച്ചു.