Connect with us

Gulf

ഡി എസ് എഫില്‍ 20 മാളുകളും 100 ലധികം ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും

Published

|

Last Updated

ദുബൈ: ദുബൈ വ്യാപാരോത്സവ (ഡി എസ് എഫ്) ത്തില്‍ 20 മാളുകളും 100 ലധികം ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും പങ്കെടുക്കും. 2014 ജനുവരി രണ്ട് മുതല്‍ ഫെബ്രുവരി രണ്ടു വരെയാണ് ഡി എസ് എഫ്. ഇത്തവണയും നിരവധി പ്രമോഷനുകളും നറുക്കെടുപ്പുകളും ഉണ്ടാകും. ലെക്‌സസ് നറുക്കെടുപ്പ് ടിക്കറ്റ് വില്‍പ്പന വഴിയോരങ്ങളിലും മറ്റും തുടങ്ങി. ഡി എസ് എഫില്‍ പങ്കാളിത്തംവഹിക്കുന്ന ചില്ലറ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് 200 ദിര്‍ഹമിന്റെ ഉത്പന്നം വാങ്ങിയാല്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയിക്ക്, അഞ്ച് ലക്ഷം ദിര്‍ഹം നല്‍കുമെന്ന് ദുബൈ ഷോപ്പിംഗ് മാള്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ഈസാ ഇബ്രാഹിം അറിയിച്ചു.
ബിന്‍ സൗഗത്ത് സെന്റര്‍, ബര്‍ശ മാള്‍, ഇത്തിഹാദ് മാള്‍, ടൈം സ്‌ക്വയര്‍ സെന്റര്‍ എന്നിവയാണ് ഈ പ്രമോഷനില്‍ പങ്കാളിയായിരിക്കുന്നത്. 19-ാമത് ഡി എസ് എഫാണിത്. വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈക്കു ലഭിച്ചതിന്റെ ആഘോഷം കൂടി ഡി എസ് എഫില്‍ പ്രതിഫലിക്കും. മാത്രമല്ല, 2014ല്‍ ദുബൈയിലെ ആദ്യ വാണിജ്യോത്സവമാണിത്.
കഴിഞ്ഞ വര്‍ഷം വരെ 4.7 കോടി സന്ദര്‍ശകര്‍ എത്തിയതായാണ് കണക്ക്. 11,400 കോടി ദിര്‍ഹമിന്റെ വരുമാനം നേടിക്കൊടുത്തു.