നോക്കിയ ലൂമിയ 1520 വിണിയില്‍

Posted on: December 17, 2013 10:13 pm | Last updated: December 17, 2013 at 10:13 pm

Lumia 1520-newദുബൈ: നോക്കിയ ലൂമിയ 1520 ‘ഫാബ്‌ലറ്റ്’ വിപണിയിലിറക്കിയതായി ഇത്തിസലാത്ത് സി എം ഒ ഖാലിദ് എല്‍ ഖൗലി അറിയിച്ചു. ആറ് ഇഞ്ച് വലിപുപ്പമുള്ളതും എച്ച് ഡിയുമാണ് സ്‌ക്രീന്‍. വിന്‍ഡോസ് അടിസ്ഥാനമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മൈക്രോസോഫ്റ്റ് ഓഫീസ് പ്രീലോഡഡാണ്. 20 മെഗാപിക്‌സലാണ് ക്യാമറ. ഇത്തിസലാത്ത് 4ജിക്ക് അനുരൂപമാണ്. 150 എം ബി പി എസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാകും. 18 മാസത്തേക്ക് പ്രതിമാസം 240 ദിര്‍ഹം ഗഡുക്കളായി അടക്കുകയാണെങ്കില്‍ ഫോണ്‍ ലഭിക്കും. പ്രതിമാസം 2 ജി ബി ഡാറ്റാ പ്ലാന്‍ സൗജന്യമായിരിക്കുമെന്നും ഖാലിദ് അല്‍ ഖൗലി അറിയിച്ചു. ശരാശരി 2,500 ദിര്‍ഹമാണ് വിപണിയിലെ വില.