കാര്‍ഷികരംഗത്ത് സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി

Posted on: December 17, 2013 1:29 pm | Last updated: December 17, 2013 at 1:29 pm

കോഴിക്കോട്: കാര്‍ഷികരംഗത്ത് സംസ്ഥാനം അടുത്ത വര്‍ഷം മാര്‍ച്ച് 31ഓടെ സ്വയംപര്യാപ്തത കൈവരിക്കുന്ന തരത്തിലാണ് കേരളത്തിന്റെ നിലവിലെ കാര്‍ഷിക വളര്‍ച്ചയെന്ന് കൃഷി മന്ത്രി കെ പി മോഹനന്‍. കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കമ്മിറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘വിജയ് ദിവസ്’ 42-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷക ഉത്പാദകസംഘങ്ങളും കണ്‍സോര്‍ഷ്യവും രൂപവത്ക്കരിച്ച് കാര്‍ഷികമേഖലയിലേക്ക് ഇറങ്ങാന്‍ വിമുക്തഭടന്‍മാര്‍ തയ്യാറാകണം. വിമുക്തഭടന്‍മാര്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും കയറ്റുമതി ചെയ്യാനും ശ്രമിക്കണം. സര്‍ക്കാര്‍ ഇതിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ഇ എസ് എല്‍ മുന്‍ ജില്ലാ പ്രസിഡന്റ് പ്രഭാകരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. എ കെ ശശീന്ദ്രന്‍ എം എല്‍ എ, വര്‍ഗ്ഗീസ് കാപ്പില്‍, റിട്ട. പൊലീസ് സൂപ്രണ്ട് സി എം പ്രദീപ്കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. റിട്ട. ബ്രിഗേഡിയര്‍ പി ടി ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ എന്‍ പി അബ്ദുല്‍ അസീസ്, കെ അരവിന്ദാക്ഷന്‍, വാസുദേവന്‍ നായര്‍, അജിത്കുമാര്‍ ഇളയിടത്ത്, സി പി രാഘവന്‍, ചാലില്‍ ബാലകൃഷ്ണന്‍, പി ജയരാജന്‍, കെ കെ രാഘവന്‍, ഇ കെ ഗോപിനാഥന്‍ നായര്‍, മോഹനന്‍ പട്ടാന പങ്കെടുത്തു. മ