അഞ്ച് വയസ്സുള്ള പേരക്കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 10 വര്‍ഷം തടവ്

Posted on: December 17, 2013 1:00 pm | Last updated: December 17, 2013 at 1:00 pm

CHILD RAPE NEWകാസര്‍കോട്: പേരക്കുട്ടിയായ അഞ്ച് വയസ്സുകാരിയെ പിഡിപ്പിച്ചയാള്‍ക്ക് പത്ത് വര്‍ഷം തടവ്. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കര്‍ണാടകയില്‍ ദാര്‍വാര്‍ സ്വദേശിയായ മാരുതിക്ക് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജി എം ജെ ശക്തിധരന്‍ നേരത്തെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 17നാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി അറിയുന്നത്. കുട്ടികള്‍ക്കെതിരെയുള്ള പീഡന നിരോധന നിയമം നിലവില്‍ വന്ന ശേഷം റിപ്പോര്‍ട്ട് ചെയത് ആദ്യ കേസാണ് ഇത്.