സ്വകാര്യ ബസ് മറിഞ്ഞ് അന്‍പതോളം പേര്‍ക്ക് പരുക്ക്‌

Posted on: December 17, 2013 12:23 pm | Last updated: December 17, 2013 at 12:23 pm

മഞ്ചേരി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അന്‍പതോളം പേര്‍ക്ക് പരുക്ക്. മഞ്ചേരിയില്‍ നിന്ന് കരുവാരകുണ്ടിലേക്ക് പോകുന്ന ലക്സ്സ് ബസാണ് മറിഞ്ഞത്.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നെല്ലിക്കുത്ത് കൂട്ടാലുങ്ങലില്‍ വെച്ച് വളവ് തിരിക്കുന്നതിനിടയില്‍ ഗട്ടറില്‍ വീണ ബസ് റോഡ് സൈഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഓടിയകൂട്ടിയ നാട്ടുകാര്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. 11 പേര്‍ സ്വകാര്യ ആശുപത്രിയിലും 34 പേരെ ജനറല്‍ ആശുപത്രിയിലുമാണുള്ളത്. ഗുരുതരമായി പരുക്കേറ്റ ബശീറിന്റെ ഭാര്യ സറീനയേയും കൈക്കുഞ്ഞിനേയും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സുഹാസിനി കട്ടൂര്‍(50), പാണ്ടിക്കാട് സ്വദേശിനിയായ സൗമ്യ(26), സുജിത്ത്‌ലാല്‍(18), കിഴക്കേ പാണ്ടിക്കാട്, കമലാക്ഷി(47), മകള്‍ രമ്യ(24) രമ്യയുടെ മകള്‍ അമേയ(ഒന്നര), മുഹമ്മദ് മുസ്തഫ(45), മകന്‍ ജാഫര്‍, നെല്ലിക്കുത്ത് സ്വദേശികളായ സാജി(30), സുഹറാബി(32), കൊളപ്പറമ്പ് സന്ദീപ്(19), അഖില്‍(19)സറീന(21), ബഷീര്‍(28), സക്കീര്‍(30), അബ്ദുള്ള(29),മിനി(29) ബാബു(28), മീരാകൃഷ്ണന്‍(24), സദീപ്(27), കുഞ്ഞായിശ(55), നീതു(21), സഫിയ(രണ്ട്),ഫറ്ഹത്ത്(20), മുഹമ്മദ്(45), നൂര്‍ജഹാന്‍(25), സുഹറാബി(62), ജംഷീറ(26), ജയ്‌സ(ഒന്നര), ഇന്ദിര(32), സനൂപ്(18), അഹമ്മദ് നിയാസ്(36), സുഹാസിനി(50), മുഹമ്മദ് മഹ്ബൂബ്(18), വാഹിദ്(ഒന്നര) എന്നിവരെയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.