ആഷസ് ട്രോഫി ആസ്‌ത്രേലിയ തിരിച്ചുപിടിച്ചു

Posted on: December 17, 2013 11:47 am | Last updated: December 17, 2013 at 11:52 am
stokes
സെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ്‌

പെര്‍ത്ത്: മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 150 റണ്‍സിന് തോല്‍പ്പിച്ച് ആസ്‌ത്രേലിയ ആഷസ് ട്രോഫി സ്വന്തം ഷോക്കേസില്‍ തിരിച്ചെത്തിച്ചു. 2007നുശേഷം ആദ്യമായാണ് ഓസീസ് ആഷസ് പരമ്പര നേടുന്നത്. ജയിക്കാന്‍ 504 എന്ന കൂറ്റന്‍ ലക്ഷ്യമായിരുന്നു ആസ്‌ത്രേലിയ ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചത്. അവസാന ദിനമായ ഇന്ന് 251 ന് 5 എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇംഗ്ലണ്ട് 353 റണ്‍സിന് എല്ലാവരും പുറത്തായി. രാവിലത്തെ സെഷനില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ടിരുന്ന ഇംഗ്ലണ്ട് 120 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിനെ തഥാന്‍ ലിയോണ്‍ പുറത്താക്കിയതോടെയാണ് തകര്‍ന്നത്. അവസാന വിക്കറ്റടക്കം മിച്ചല്‍ ജോണ്‍സണ്‍ ഇന്നിംഗ്‌സില്‍ നാലു വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനുവേണ്ടി ഇയാന്‍ ബെല്‍ 76 റണ്‍സെടുത്തു.

നഥാന്‍ ലിയോണ്‍ മൂന്നു വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്.