ലോക്പാല്‍ ബില്‍ നാളെ രാജ്യസഭയില്‍ പാസാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ

Posted on: December 16, 2013 6:30 pm | Last updated: December 17, 2013 at 10:05 am

indian parliament

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ നാളെത്തന്നെ രാജ്യസഭയില്‍ പാസാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. രാജ്യസഭാധ്യക്ഷന്‍ ഹാമിദ് അന്‍സാരിയാണ് യോഗം വിളിച്ചുചേര്‍ത്തത്. അതേസമയം നിലവിലെ രൂപത്തില്‍ ബില്ലിനെ എതിര്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടി അടക്കമുള്ള കക്ഷികള്‍ യോഗം ബഹിഷ്‌കരിച്ചു.

കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ബില്‍ ചര്‍ച്ചക്കെടുത്തെങ്കിലും ആദ്യം വിലക്കയറ്റത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് വേണ്ടതെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ ബഹളം വെച്ചതിനാല്‍ ചര്‍ച്ച തുടരനായില്ല. ഈ സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്.