സഹോദയാ ജില്ലാ അത്‌ലിറ്റിക് മീറ്റ് എം ഇ ടി തിരൂര്‍ ചാമ്പ്യന്‍മാര്‍

Posted on: December 15, 2013 7:16 am | Last updated: December 15, 2013 at 7:16 am

വളാഞ്ചേരി: സഹോദയാ ജില്ലാ അത്‌ലറ്റിക് മീറ്റ് സമാപന സമ്മേളനം മലപ്പുറം ഡി വൈ എസ് പി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. സഹോദയാ സി ബി എസ് ഇ ജില്ലാ അത്‌ലറ്റിക് മീറഅറ് ഡല്‍ഹി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സ്ഥാപിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റില്‍ മലപ്പുറം ജില്ലയിലെ 52 സി ബി എസ് ഇ വിദ്യാലയങ്ങളില്‍ നിന്നും 2300 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അണ്ടര്‍ 12, അണ്ടര്‍ 14, അണ്ടര്‍16, അണ്ടര്‍ 19 എന്നീ നാല് വിഭാഗങ്ങളിലായി 78 ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
എം ഇ ടി സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍ 107 പോയിന്റുമായി ഒന്നും പിവീസ് മോഡല്‍ സ്‌കൂള്‍ നിലമ്പൂര്‍ 77 പോയിന്റുമായി രണ്ടും. എം ഐ സി ചെറുകര 60 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം മലപ്പുറം ഡി വൈ എസ് പി ടി ടി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. സഹോദയ വൈസ് പ്രസിഡന്റ് ഡോ. സൈത് അധ്യക്ഷത വഹിച്ചു. സഹോദയാ ജില്ലാ ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫോറ് ജൂലിയറ്റ്, ഹെഡ്മിസ്ട്രസ് മിസിസ് സ്മിത നിജു, സേക്രട് ഹേര്‍ട്ട് സ്‌കൂള്‍ കോട്ടക്കല്‍ വൈസ് പ്രിന്‍സിപ്പാള്‍ പി സരളാ ദേവി പ്രസംഗിച്ചു.
വ്യക്തികത ചാമ്പ്യന്‍മാര്‍
അണ്ടര്‍ 12 ആണ്‍.: അബ്ദുല്‍ സുഹൈല്‍ ഇ പി. (എം ഇ ടി തിരൂര്‍), ബി സുന്ദ് (ഓട്ടന്‍ സ്‌കൂള്‍ വണ്ടൂര്‍). അണ്ടര്‍ 12 പെണ്‍. – ഫാത്വിമ മര്‍വിന്‍ (എയ്‌സ് മഞ്ചേരി), അണ്ടര്‍ 14 ആണ്‍. – മുഹമ്മദ് ജയ്‌സല്‍ (എം ഇ ടി തിരൂര്‍). അണ്ടര്‍ 14 പെണ്‍.- എസ് മാളവിക് (സെന്റ് ജോസഫ് സ്‌കൂള്‍ പുത്തനങ്ങാടി). അണ്ടര്‍ 16 ആണ്‍. – അബ്ദുല്‍ വാഹിദ് (എം ഇ ടി തിരൂര്‍), പെണ്‍. – റാനി (ഗൈഡന്‍സ് പബ്ലിക് സ്‌കൂള്‍ എടക്കര), അണ്ടര്‍ 19 ആണ്‍.- കെ നിഹാല്‍ (നജാത്ത് കരുവാരക്കുണ്ട്), പെണ്‍. – ഓട്ടന്‍ സ്‌കൂള്‍ വണ്ടൂര്‍, ഷൗഫ ഷൗക്കത്തലി (എയ്‌സ് പബ്ലിക് സ്‌കൂള്‍ മഞ്ചേരി).