Connect with us

Gulf

ഖത്തര്‍ ഐ സി എഫ് വീല്‍ചെയര്‍ നല്‍കി

Published

|

Last Updated

ദോഹ: പക്ഷാഘാതം മൂലം ശരീരഭാഗം തളര്‍ന്നും സംസാരശേഷി നഷ്ടപ്പെട്ടും ഒരു മാസക്കാലമായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി സൈദലവിക്ക് ഖത്തര്‍ ഐ.സി എഫ് വീല്‍ചെയര്‍ നല്‍കി. ചികിത്സ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇയാള്‍ക്ക് ഐ സി എഫ് ക്ഷേമകാര്യസമിതിയാണ് ചെയര്‍ നല്‍കുന്നത്. ഐ സി എഫ് ദേശീയ സെക്രട്ടറി അബ്ദുല്‍ കരീം ഹാജിയില്‍ നിന്ന് ഹമദ് ഹോസ്പിറ്റലിലെ സ്‌ട്രോക്ക് യൂനിറ്റ് ഇന്‍ചാര്‍ജ് ഇമ്മാനുവല്‍ സൈദലവിക്കു വേണ്ടി ചെയര്‍ ഏറ്റുവാങ്ങി. വര്‍ഷങ്ങളായി ഖത്തറില്‍ ഹൗസ് െ്രെഡവറായി ജോലി നോക്കുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഒക്ടോബര്‍ 15 നാണ് ശരീരഭാഗം തളര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസാരശേഷിയും നഷ്ടപ്പെട്ടിരുന്ന സൈദലവിക്ക് ഒരു മാസക്കാലത്തെ ചികിത്സക്കു ശേഷം ഭാഗികമായി സംസാരശേഷി തിരികെ ലഭിച്ചു. ചടങ്ങില്‍ ഐ സി എഫ് നേതാക്കളായ അഹമദ് സഖാഫി പേരാമ്പ്ര, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, മുഹമ്മദ് ഷാ ആയഞ്ചേരി, കെ വി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.