Connect with us

Kerala

റഹ്മത്തുല്ല ഖാസിമിയെ ചേളാരി സമസ്തയില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

കോഴിക്കോട്: ചേളാരി വിഭാഗത്തിന്റെ പ്രമുഖ പ്രഭാഷകന്‍ റഹ്മത്തുല്ല ഖാസിമി മുത്തേടത്തെ സംഘടനയില്‍ നിന്ന് പുറത്താക്കി. അടുത്ത കാലത്തായി ചേളാരി സമസ്തയുടെ നേതൃത്വത്തില്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച (Read: വിഘടിത യുവ പ്രബോധകരെ നിലക്ക് നിര്‍ത്തണമെന്ന് ഖാസിമിഅദ്ദേഹം നേതാക്കളുടെ സ്ഥാനം മറന്നുള്ള പ്രതികരണങ്ങളെ അപലപിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടിരിക്കുന്നത്.

സംഘടനാവിരുദ്ധവും അച്ചടക്ക ലംഘനവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് റഹ്മത്തുല്ല ഖാസിമിയെ സമസ്തയുടെ കീഴ്ഘടകങ്ങളിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയതായി ചേളാരി സമസ്ത ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ചേളാരി എസ് വൈ എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഖാസിമിക്കെതിരെ അച്ചടക്ക നടപടി എടുക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചൊന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ല.

അച്ചടക്ക നടപടി സംബന്ധിച്ച് രേഖമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളുവെന്നുമാണ് ഇത് സബന്ധിച്ച് ഖാസിമി പ്രതികരിച്ചത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ എല്ലാ കാര്യങ്ങളും മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം സിറാജിനോട് പറഞ്ഞു.
സംഘടനയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ വിശദീകരണം തേടി ചേളാരി സമസ്ത നേരത്തെ ഖാസിമിക്ക് നോട്ടീസ്  (Read: ഖാസിമിക്ക് ചേളാരി സമസ്തയുടെ ഷോക്കോസ് )  നല്‍കിയിരുന്നു.

Latest