എസ് ജെ എം സില്‍വര്‍ ജൂബിലി പ്രഖ്യാപനം ജനുവരി 21ന്

Posted on: December 14, 2013 12:40 am | Last updated: January 19, 2014 at 11:59 pm

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2014 ഫെബ്രുവരി 2015 ജനുവരിക്കാലയളവില്‍ ഇരുപത്തിയഞ്ചിന പദ്ധതികളുമായി നടത്തുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ പ്രഖ്യാപനം ജനുവരി 21ന് കോഴിക്കോട്ട് സംഘടിപ്പിക്കാന്‍ എസ് ജെ എം സംസ്ഥാന സിക്രട്ടേറിയറ്റ് അംഗങ്ങളുടെയും ജില്ലാ സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ തല നേതൃക്യാമ്പുകള്‍ക്ക് യോഗം രൂപം നല്‍കി. ഈ മാസം 31 നകം ക്യാമ്പുകള്‍ നടന്നിരിക്കണം. മുഅല്ലിം സഹായനിധി ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയ ജില്ലകള്‍ക്കും റൈഞ്ചുകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ആധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി, വി പി എം വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.