ഫിഫ ലോകക്കപ്പ് ഖത്തറിലെത്തി

Posted on: December 14, 2013 12:16 am | Last updated: December 14, 2013 at 12:16 am

Fifa-World-Cup

ദോഹ: 2014 ലെ ബ്രസീല്‍ ലോകകപ്പിന് മുന്നോടിയായുള്ള ഫിഫ സുവര്‍ണ്ണ ട്രോഫി പര്യടനം ദോഹയിലത്തെി. ഫിഫയുടെ പ്രത്യേക വിമാനത്തിലാണ് ലോകക്കപ്പ് വഹിച്ചുള്ള സംഘം ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയത്. ചുവന്ന പരവതാനി വിരിച്ച് വിമാനത്താവളത്തില്‍ ഫിഫ സംഘത്തെ ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി സഊദ് അല്‍മുഹന്നദിയുടെ നേതൃത്വത്തില്‍ വരവേറ്റു.
ഫിഫ സംഘം മൂന്നു ദിവസം ദോഹയില്‍ ഉണ്ടാകും. പൊതുജനങ്ങള്‍ പങ്കെടുക്കുന്ന വിവിധ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. സെപ്തംബര്‍ 12ന് ബ്രസീലില്‍ നിന്നും ആരംഭിച്ച പര്യടനം ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ 89 രാജ്യങ്ങളിലാണ് പര്യടനം നടത്തുന്നത്. പസഫിക് ഐലന്റ് രാജ്യങ്ങള്‍, മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍, കരീബിയന്‍ ഐലന്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് സംഘം ഖത്തറിലത്തെിയത്.

തുടര്‍ന്ന് സംഘം യു എ ഇയിലേക്ക് തിരിക്കും. പശ്ചിമേഷ്യയിലെ പര്യടനം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലായിരിക്കും സംഘം പര്യടനം നടത്തുക. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഖത്തറിലെ ആസ്പയര്‍ സോണില്‍ 14ന് പ്രദര്‍ശിപ്പിക്കുന്ന കപ്പിനൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ അവസരവും ഒരുക്കുന്നുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ അതിനു സൗകര്യം ലഭിക്കൂ.