രാജസ്ഥാനില്‍ വസുന്ധരാ രാജെ സിന്ധ്യ അധികാരമേറ്റു

Posted on: December 13, 2013 2:30 pm | Last updated: December 13, 2013 at 8:09 pm

vasundhara-rajeജയ്പൂര്‍: രാജസ്ഥാന്റെ മുഖ്യമന്ത്രിയായി വസുന്ധരാ രാജെ സിന്ധ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ ഗുജറാത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ്‌സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 30,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് വസുന്ധര രാജെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 2003 മുതല്‍ 2008 വരെയായിരുന്നു ഇതിനുമുമ്പ് രാജെ മുഖ്യമന്ത്രിയായി ആധികാരത്തിലിരുന്നത്.