എസ് ഐ മര്‍ദിച്ചുവെന്ന് യുവതി; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Posted on: December 13, 2013 5:22 pm | Last updated: December 13, 2013 at 5:22 pm

Kerala High Courtകൊച്ചി: എസ് ഐ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പെണ്‍കുട്ടിയുടെ പരാതി. തുടര്‍ന്ന് എസ് ഐക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട എസ് പിക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ ഡി ജി പിയുടെ വിശദീകരണവും കോടതി തേടി.

പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടെത്ത ആറന്മുള സ്‌റ്റേഷനില്‍ എത്തിച്ചു. ഈ സമയം എസ് ഐ മര്‍ദിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ഇരുവരെയും പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പെണ്‍കുട്ടടി മര്‍ദിച്ച കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.