സ്വവര്‍ഗരതി: വിധി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യു എന്‍

Posted on: December 12, 2013 4:13 pm | Last updated: December 12, 2013 at 4:13 pm

navi pillai unജനീവ: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ സുപ്രീം കോടതി നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി. വിധി പുനപ്പരിശോധിക്കണമെന്നും ഇത് മുന്നോട്ടുള്ള കാല്‍വെപ്പായി കണക്കാക്കാനാകില്ലെന്നും യു എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി നവി പിള്ള പ്രസ്താവനയില്‍ പറഞ്ഞു.

ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്നത് വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിന്നുള്ള കോടതി വിധി സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കനത്ത തിരിച്ചടിയാണെന്നും നവി പിള്ള ജനീവയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.