രാഹുല്‍ ഗാന്ധിയുടെ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ അന്വേഷണം

Posted on: December 12, 2013 9:51 am | Last updated: December 13, 2013 at 7:57 am

rahul gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനവും മറ്റൊരു വിമാനവും ഒരേ റണ്‍വേയിലെത്തുകയായിരുന്നു.സംഭവം ശ്രദ്ധയില്‍പെട്ട ട്രാഫിക് കണ്‍ട്രോളേഴ്‌സ് രാഹുല്‍ സഞ്ചരിച്ച ജെറ്റിനോട് പറന്നുയരാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ അപകടം ഒഴിവാകുകയായിരുന്നു.സംഭവത്തെ ഗൗരവത്തോടെയാണ് വിമാനത്താവള അധികൃതര്‍ കണ്ടിട്ടുള്ളത്. ഡല്‍ഹി രാജ്യന്തര വിമാനത്താവളത്തില്‍ ചെവ്വാഴ്ചയാണ് സംഭവം.

 

ALSO READ  ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ കോൺഗ്രസ് അധ്യക്ഷനാകണം: പ്രിയങ്കാ ഗാന്ധി