Connect with us

Palakkad

സംസ്ഥാന കലോത്സവത്തിന് പാലക്കാട് തിരക്കിട്ടൊരുങ്ങുന്നു

Published

|

Last Updated

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള ഒരുക്കത്തിലാണ് നഗരം. 18 വേദികളിലാവും മത്സരം. ഇതില്‍ 17 വേദികളുടെയും സ്ഥാനം നിശ്ചയിച്ചുകഴിഞ്ഞു.
ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയമാവും പ്രധാനവേദി. നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തായുള്ള കാണിക്കമാത ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയമാണ് രണ്ടാംവേദി. കോട്ടമൈതാനം, ടൗണ്‍ഹാള്‍, ബി ഇ എം ഹയര്‍സെക്കന്‍ഡറി മൈതാനം, ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീതകോളജ്, ഗവ. വിക്ടോറിയ കോളജിന് മുന്‍ വശത്തെ സ്‌റ്റേജ്, പാലക്കാട് ഫൈന്‍ ആര്‍ട്‌സ് ഹാള്‍, മോയന്‍ എല്‍ പി സ്‌കൂള്‍ മുറ്റം (സംസ്‌കൃതോത്സവം), ബി ഇ എം ഹയര്‍സെക്കന്‍ഡറി ഓഡിറ്റോറിയം, സുല്‍ത്താന്‍പേട്ട ജി എല്‍ പി സ്‌കൂള്‍ എന്നിവയാണ് മൂന്ന്മുതല്‍ 11വരെ വേദികള്‍.
പി എം ജി സ്‌കൂളിലെ ക്ലാസ്മുറികള്‍,സുല്‍ത്താന്‍പേട്ട സെന്റ്‌സെബാസ്റ്റ്യന്‍ എയിഡഡ് സ്‌കൂള്‍, സെന്റ് സെബാസ്റ്റ്യന്‍ അണ്‍എയിഡഡ് സ്‌കൂള്‍, പി എം ജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ക്ലാസ് എന്നിവിടങ്ങളിലായാണ് 12 മുതല്‍ 15 വരെയുള്ള വേദികള്‍. ഇവിടെ രചനാമത്സരങ്ങളാണ് നടക്കുക.
16ാംവേദി മുട്ടിക്കുളങ്ങര കെ എ പി ഗ്രൗണ്ടാണ്. ഇവിടെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറിവിഭാഗം ബാന്‍ഡ്‌മേളം മാത്രമാവും നടക്കുക.
17-ാംവേദിയായ രാപ്പാടിയില്‍ സാംസ്‌കാരികസായാഹ്നം നടക്കും. പാലക്കാടന്‍ കലകള്‍ക്കും സാഹിത്യസാംസ്‌കാരിക, കാര്‍ഷിക മേഖലകള്‍ക്കും പ്രാധാന്യംനല്‍കിക്കൊണ്ടുള്ള പരിപാടികള്‍ കലോത്സവത്തിന്റെ സാംസ്‌കാരിക സന്ധ്യയില്‍ അവതരിപ്പിക്കും. ജനുവരി 19 മുതല്‍ 25 വരെയാണ് കലോത്സവം.— ഗവ വിക്ടോറിയ കോളജ് ഗ്രൗണ്ടിലാവും‘ഭക്ഷണപ്പുര.