എട്ടാം ക്ലാസ് ഗണിത പരീക്ഷക്ക് നല്‍കിയത് കഴിഞ്ഞ വര്‍ഷത്തെ ചോദ്യ പേപ്പര്‍

Posted on: December 12, 2013 12:47 am | Last updated: December 12, 2013 at 12:47 am
qustion papper
2002 എന്ന് രേഖപ്പെടുത്തിയ ചോദ്യപേപ്പര്‍

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്നലെ നടന്ന എട്ടാം ക്ലാസ് ഗണിത പരീക്ഷക്ക് നല്‍കിയത് കഴിഞ്ഞ വര്‍ഷത്തെ ചോദ്യ പേപ്പര്‍. ‘രണ്ടാം പാദവാര്‍ഷിക പരീക്ഷ 2012’ എന്ന് അച്ചടിച്ച ചോദ്യ പേപ്പറാണ് നല്‍കിയത്. ചോദ്യങ്ങളില്‍ ഭൂരിഭാഗവും 2012 ലേതു തന്നെ കൊടുത്തിരിക്കുന്നു. ബാക്കിയുള്ളതാകട്ടെ അതിനു മുന്‍ വര്‍ഷത്തേതും.
സര്‍വശിക്ഷാ അഭിയാനാണ് സംസ്ഥാനത്തെ എട്ടാം ക്ലസ് വരെയുള്ള ചോദ്യപേപ്പറുകള്‍ അച്ചടിക്കുന്ന ചുമതല. എന്നാല്‍ ഇതു തയ്യാറാക്കി നല്‍കുന്നത് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് എന്ന വിദഗ്ധ സമിതിയാണ്. ഇവര്‍ എളുപ്പത്തിന് വേണ്ടി കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ നല്‍കിയതാണെന്നാണ് കരുതുന്നത്. സംശയം തോന്നാതിരിക്കാന്‍ ചില ചോദ്യങ്ങള്‍ അതിനു മുമ്പുള്ള വര്‍ഷത്തേത് എടുക്കുകയും ചെയ്തു. എന്നാല്‍ അച്ചടിക്കാന്‍ കൊടുക്കുമ്പോള്‍ മുകളില്‍ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത് തിരുത്താന്‍ വിട്ടുപോയാതണെന്നും കരുതുന്നു.