Connect with us

National

പ്രതിപക്ഷ ബഹളം: ഇരുസഭകളും നിര്‍ത്തിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാരിനെതിരായി ആന്ധ്രയിലെ ആറ് കോണ്‍ഗ്രസ് എം പിമാര്‍ അടക്കം 12 പേര്‍ ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയ അവിശ്വാസ പ്രമേയം ഇന്നു പരിഗണിക്കാനിരിക്കെ പ്രതിപക്ഷബഹളം മൂലം പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു. തെലുങ്കാന, പശ്ചിമബംഗാള്‍, ജെ പി സി, മുസാഫര്‍നഗര്‍ വിഷയങ്ങളില്‍ പ്രതിപക്ഷബഹളം കടുത്തതോടെയാണ് ഇരുസഭകളും 12 മണി വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

അവിശ്വാസത്തിനു 12 എം പിമാര്‍ മാത്രമാണു നോട്ടീസ് നല്‍കിയത്. സീമാന്ധ്രയിലെ ആറ് കോണ്‍ഗ്രസ് എം പിമാരും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് അംഗങ്ങളും ടിഡിപി അംഗങ്ങളുമാണു സ്പീക്കര്‍ക്കു നോട്ടീസ് നല്‍കിയത്. 50 പേരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ പ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കുകയുള്ളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പരാജയപ്പെടാനാണു സാധ്യത. എന്നാല്‍, അവിശ്വാസപ്രമേയത്തിന് 84 എം പിമാരുടെ പിന്തുണ ലഭിച്ചതായി തെലുങ്കുദേശം അവകാശപ്പെട്ടിരുന്നു.