സംഘടനയെ ശക്തിപ്പെടുത്തുക: ഇ സുലൈമാന്‍ മുസ്‌ലിയാര്‍

Posted on: December 11, 2013 12:44 am | Last updated: December 11, 2013 at 12:44 am

ഒതുക്കുങ്ങല്‍: സമസ്തയുടെ തീരുമാനങ്ങള്‍ക്ക് എതിരായ ബന്ധങ്ങളും സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളും അപകടകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യാക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍.
ഇഹ്‌യാഉസ്സുന്നയില്‍ വിളിച്ചു ചേര്‍ത്ത അഹ്‌സനി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ കീഴ്ഘടകങ്ങളായ എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഒ കെ ഉസ്താദ് കാണിച്ച് തന്ന വഴി താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെയും വഴിയാണ്.
സുന്നത്ത് ജമാഅത്തിന്റെ ശക്തി സംഘടനകളിലൂടെയാണ് നിലനിര്‍ത്തേണ്ടതെന്നും മറ്റു വഴികളില്‍ അകപ്പെട്ടുപോകരുതെന്നും അദ്ദേഹം ഉണര്‍ത്തി. അഹ്‌സനീസ് അസോസിയേഷന്‍ പ്രസിഡന്റ് ഫസ്‌ലുര്‍റഹ്മാന്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. അബ്ദുല്ല അഹ്‌സനി ചെങ്ങാനി, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി, മുഹമ്മദ് അഹ്‌സനി പകര, അബ്ദുല്‍ മജീദ് അഹ്‌സനി, ആബിദ് അഹ്‌സനി സംസാരിച്ചു.