മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനം രാജിവെക്കില്ല: ജസ്റ്റിസ് ഗാംഗുലി

Posted on: December 10, 2013 7:01 pm | Last updated: December 11, 2013 at 6:58 am

ganguli supreme court judgeകൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ മുന്‍ സുപ്രീംകോടതി ജഡ്ജി എ.കെ ഗാംഗുലി. ആരോപണ വിധേയനായ ജഡ്ജി ജസ്റ്റിസ് ഗാംഗുലിയാണെന്ന വാര്‍ത്ത പുറത്ത്് വന്നതിന് പിന്നാലെ അദ്ദേഹം മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ഗാംഗുലിയെ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാഷ്ട്രപതി പ്രണാഭ്കുമാര്‍ മുഖര്‍ജിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രാജിവെക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.