പ്രതിപക്ഷ ബഹളം: ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു

Posted on: December 10, 2013 12:27 pm | Last updated: December 10, 2013 at 8:50 pm

indian-parliament_1

ന്യൂഡല്‍ഹി: തെലുങ്കാന, ജെ പി സി വിഷയങ്ങളിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് ലഭിച്ചതായി സ്പീക്കര്‍ സഭയെ അറിയിച്ചു.

അവിശ്വാസ പ്രമേയ നോട്ടീസിന് 84 എം പിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് തെലുങ്കുദേശം പാര്‍ട്ടി. ആറ് കോണ്‍ഗ്രസ് എം പിമാരുള്‍പ്പെടെ 13 എം പിമാരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

50 എം പിമാരുടെ പിന്തുണയുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം ഉടന്‍ ചര്‍ച്ചക്കെടുക്കാമെന്നാണ് ചട്ടം. 84 അംഗങ്ങളുടെ പിന്തുണ എന്തടിസ്ഥാനത്തിലാണ് തെലുങ്കുദേശം അവകാശപ്പെടുന്നതെന്ന് വ്യക്തമല്ല. അവിശ്വാസത്തെ പിന്തുണക്കില്ലെന്നാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി ജെ പി നിലപാട്.

ALSO READ  എംപിമാര്‍ക്ക് കൊവിഡ്; പാര്‍ലിമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും