തുടര്‍ച്ചയായ മൂന്നാം ദിവസവും കോഴിക്കോടും മലപ്പുറത്തും ഭൂചലനം

Posted on: December 10, 2013 11:37 am | Last updated: December 10, 2013 at 11:37 am

earthquakeകോഴിക്കോട്: തുടര്‍ച്ചയായ മൂന്നം ദിവസവും കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നേരിയ ഭൂചലനം. പരപ്പനങ്ങാടി, ഫറോക്ക് ഭാഗങ്ങളിലാണ് ഇന്ന ഭൂചലനമുണ്ടായത്. രാവിലെ 10.20 ശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇന്നലെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച്ചയുണ്ടായ ഭൂചലനത്തിന്റെ തീവ്രത 3.5 പോയിന്റായിരുന്നു.

ഇന്നലത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കടലുണ്ടിയില്‍ നിന്ന് നാല് കിലോമീറ്റര്‍ കിഴക്കായിരുന്നു. ഞായറാഴ്ച്ചത്തേത് ബേപ്പൂരിന് മൂന്ന് കിലോമീറ്റര്‍ തെക്കുകിഴക്ക് മാറിയുമായിരുന്നു.