Connect with us

Kozhikode

ചെങ്കുളം പെന്‍സ്‌റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച

Published

|

Last Updated

ഇടുക്കി: ജില്ലയിലെ ചെങ്കുളം വൈദ്യുത പദ്ധതിയിലെ പെന്‍സ്‌റ്റോക്ക് പൈപ്പില്‍ ഇരുപതിലധികം സ്ഥലങ്ങളില്‍ ചോര്‍ച്ച കണ്ടെത്തി. അറ്റകുറ്റപ്പണിയുടെ അഭാവം മൂലം വാല്‍വ് ഹൗസിനുള്ളിലെ ഉപകരണങ്ങള്‍ തുരുമ്പെടുത്തു നശിച്ചു. ഇതാണ് ചോര്‍ച്ചക്കു കാരണമായത്. ഇതോടെ പന്നിയാര്‍ പെന്‍സ്‌റ്റോക് ദുരന്തത്തിനു സമാനമായ അപകടം ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ചെങ്കുളം അണക്കെട്ടില്‍ നിന്നും വെള്ളത്തൂവലിലെ പവര്‍ഹൗസിലേക്കു വെള്ളമെത്തിക്കുന്ന പെന്‍സ്‌റ്റോക് പൈപ്പിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. പെന്‍സ്‌റ്റോക് പൈപ്പില്‍ 23 ജോയിന്റുകളുണ്ട്. ഈ ജോയിന്റുകള്‍ തുരുമ്പെടുത്ത് നശിച്ചതാണ് ചോര്‍ച്ചയുടെ പ്രധാന കാരണം. സമീപത്തുള്ള പന്നിയാര്‍ പെന്‍സ്‌റ്റോക് 2007ല്‍ പൊട്ടിത്തെറിക്കാനും എട്ട് പേരുടെ ജീവനപഹരിക്കാനും കാരണമായിട്ടുണ്ട്.