കോഴിക്കോട്: മാതൃകാ മഹല്ല്, മാതൃകാ മദ്‌റസ സൃഷ്ടിച്ചെടുക്കാനുള്ള എസ് എം എ സംസ്ഥാന കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നല്‍കിയ ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുത്ത മാനേജ്‌മെന്റ് പ്രതിനിധികളുടെ രണ്ടാം സംസ്ഥാന സംഗമവും തുടര്‍ പരിശീലനവും ശനിയാഴ്ച രാവിലെ 10 30 മുതല്‍ കോഴിക്കോട് സമസ്ത സെന്ററില്‍ നടക്കും.
പ്രഥമ സംഗമത്തില്‍ ഹാജര്‍ രേഖപ്പെടുത്തിയ കമ്മിറ്റികള്‍ക്കു മാത്രമേ രണ്ടാം ഘട്ട സംഗമത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇതില്‍ വെച്ച് നല്‍കുന്ന ‘മാതൃകാ ഫോറം 2’ പൂരിപ്പിച്ച് ജനുവരി 15ന് മുമ്പായി സംസ്ഥാന കമ്മിറ്റിക്ക് എത്തിക്കണം.