ഇ എ ഡി എസ് 6,000 തൊഴിലാളികളെ പിരിച്ചുവിടുന്നു

Posted on: December 10, 2013 5:05 am | Last updated: December 9, 2013 at 11:05 pm

പാരീസ്: ബഹിരാകാശ, വിമാന മേഖലയിലെ പ്രമുഖ കമ്പനിയായ ഇ എ ഡി എസ് 6,000 തൊഴിലാളികളെ പിരിച്ചു വിടാന്‍ പദ്ധതിയിടുന്നു. യൂറോപ്പിലെ വ്യവസായം പുനഃസംഘടിക്കുന്നതിന്റെ ഭാഗമാണിത്. പ്രതിരോധ, ബഹിരാകാശ ആയുധ മേഖലകളെയാണ് ഇത് കൂടുതലും ബാധിക്കുക. ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ വ്യവസായശാലകളിലാണ് ജോലിവെട്ടിക്കുറക്കല്‍ തിരിച്ചടിയാകുക. സര്‍ക്കാറിന്റെ പ്രതിരോധ ബജറ്റിലുണ്ടായ വെട്ടിക്കുറക്കല്‍ കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ പ്രതിരോധ കമ്പനിയായ ബി എ ഇ സിസ്റ്റംസുമായി ഇ എ ഡി എസ് ധാരണക്ക് ശ്രമിച്ചിരുന്നെങ്കിലും കടുത്ത രാഷ്ട്രീയ പ്രതിരോധത്തെത്തുടര്‍ന്ന് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് കമ്പനി പുനഃസംഘിടിപ്പിക്കുമെന്ന് ഇ എ ഡി എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.