ഫാല്‍ക്കണ്‍ സിറ്റിയുടെ മാതൃക ആകര്‍ഷകം

Posted on: December 9, 2013 7:46 pm | Last updated: December 9, 2013 at 7:46 pm

ദുബൈ: ദുബൈയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഫാല്‍ക്കണ്‍ സിറ്റിയുടെ മാതൃക കാണാന്‍ മാള്‍ ഓഫ് ദി എമിറേറ്റ്‌സില്‍ തിരക്ക്. ഈഫല്‍ ടവര്‍, താജ്മഹല്‍, ഗ്രേറ്റ് പിരമിഡ്, എന്നിവക്കു സമാനമായ കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിക്കും. ലണ്ടന്‍, വെനീസ്, ബെയ്‌റൂത്ത് തുടങ്ങിയ നഗരങ്ങളുടെ പേരുകളാണ് ഓരോ ഭാഗത്തിനു നല്‍കുക.
വില്ലകളും ഉദ്യാനങ്ങളും കൊണ്ട് നിറഞ്ഞതായിരിക്കും ഫാല്‍ക്കണ്‍ സിറ്റി. ഇതേവരെ 366 വില്ലകളുടെ നിര്‍മാണം പൂര്‍ത്തിയായി. 214 വില്ലകളുടെ നിര്‍മാണം 2014ല്‍ പൂര്‍ത്തിയാകും. അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി ദിര്‍ഹം ചെലവു ചെയ്യുമെന്ന് നിര്‍മാണ കമ്പനി ചെയര്‍മാന്‍ സാലിം അല്‍ മൂസ പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന് സമീപമാണ് ഫാല്‍ക്കണ്‍ സിറ്റി.