സോഷ്യലിസ്റ്റ് ജനത കലക്ടറേറ്റ് ധര്‍ണ ഇന്ന്

Posted on: December 9, 2013 1:13 pm | Last updated: December 9, 2013 at 1:13 pm

കല്‍പറ്റ: ലോക അഴിമതി വിരുദ്ധ ദിനമായ ഇന്ന് സോഷ്യലിസ്റ്റ് യുവജനതയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലാ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്താന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇരുമ്പയിര് ഖനന സര്‍വേ തട്ടിപ്പ് സി ബി ഐ അന്വേഷിക്കുക, എസ് എല്‍ സി ലാവലിന്‍ കുംഭകോണം സി ബി ഐ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുക, ക്വാറി തട്ടിപ്പ് കേസിലെ പ്രതിയും എളമരം കരീമിന്റെ ബന്ധുവുമായ നൗഷാദിനെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. യോഗത്തില്‍ പ്രസിഡന്റ് കെ ബി രാജുകൃഷ്ണ അധ്യക്ഷത വഹിച്ചു. പ്രകാശ് ചോമാടി, പി എം ഷബീറലി, കെ ഷിബു, എ ഷംസുദ്ദീന്‍, ജെയ്‌സണ്‍ പാലപ്പറ്റ, കെ പി ഷാജു, നാസര്‍ കുരുണിയന്‍, കെ മൊയ്തു. കെ ടി ഹാഷിം, കുമാരന്‍ ചെമ്പകപറ്റ, രമേഷന്‍ പനമരം, പി ജെ ജോമീഷ്, അജ്മല്‍ സാജദ്, സി എം സുമേഷ്, കെ പി ഷാജു, ജോസ് ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.