ഇസ്‌ലാമിന്റെ പേരില്‍ അക്രമവും കൊലപാതകവും പൊറുപ്പിക്കാനാകില്ല..ഖത്തര്‍ ഐ സി എഫ്

Posted on: December 9, 2013 12:16 am | Last updated: December 9, 2013 at 12:16 am

ദോഹ: കേരളക്കരയില്‍ നിയമവിധേയമായും സമാധാനപരമായും വിദ്യാഭ്യാസ ക്ഷേമ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെയും ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെയും കീഴിലുള്ള മുന്നേറ്റങ്ങളെ തടയിനാനായി വിഘടിത വിഭാഗം അനുവര്‍ത്തിക്കുന്ന അക്രമ കൊലപാതക നടപടികള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് ഖത്തര്‍ ഐ സി എഫ് ദേശീയ പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. ഇയ്യിടെയായി അകാരണമായും പ്രകോപനമില്ലാതെയും ഇവര്‍ നടത്തുന്ന ഹീനകൃത്യങ്ങള്‍ക്ക് മതസംഘടനയെ മറയാക്കാനുള്ള നീക്കവും പ്രതിഷേധാര്‍ഹാമാണ്. അക്രമികളെയും കൊലയാളികളെയും നിയമത്തിനു മുമ്പില്‍ കൊണ്ടു വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പാലോളി അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷതവഹിച്ചു. അബ്ദുല്‍ കരീം ഹാജി മേമുണ്ട ഉദ്ഘാടനം ചെയ്തു. കെ ബി അബ്ദുള്ള ഹാജി, അബ്ദുസ്സലാം ഹാജി പുത്തനത്താണി, മുഹമ്മദ് ഷാ ആയഞ്ചേരി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, എ വി അഷ്‌റഫ് ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബഷീര്‍ പുത്തൂപ്പാടം സ്വാഗതവും അബ്ദുല്ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു.