ചൗഹാനും വസുന്ധരക്കും മോഡിയുടെ പ്രശംസ

Posted on: December 8, 2013 2:53 pm | Last updated: December 9, 2013 at 7:41 am

NARENDRA_MODI__1421345gഅഹമ്മദാബാദ്: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രാജസ്ഥാന്‍ ബിജെപി പ്രസിഡന്റ് വസുന്ധരരാജെയ്ക്കും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ പ്രശംസ. മധ്യപ്രദേശിലെയും രാജസ്ഥാനിലേയും വന്‍വിജയത്തില്‍ അഭിനന്ദിക്കുന്നതിനായി ചൗഹാന്റെയും വസുന്ധരയെയും വിളിച്ചതായി മോഡി ട്വിറ്ററില്‍ കുറിച്ചു. അതേസമയം ന്യൂഡല്‍ഹി,ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഫലങ്ങളെ കുറിച്ച് മോഡി പ്രതികരിച്ചില്ല.