ഭോപ്പാല്‍: ബിജെപി സ്ഥാനാര്‍ത്ഥി ശിവരാജ് സിംഗ് ചൗഹാന് മൂന്നാം തവണയും വിജയം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിമാത്രമാണ് ഇതിന് മുമ്പ് ബിജെപി സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് തവണ വിജയിച്ചിട്ടുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക് കാര്യമായ പങ്കുണ്ടായിരുന്നില്ല. ശിവരാജ് സിംഗ് ചൗഹാന്റെ വ്യക്തപ്രഭാവമാണ് മധ്യപ്രദേശില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത്.