ന്യൂഡല്‍ഹി: കടുത്ത പോരാട്ടം നടക്കുന്ന ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 29 സീറ്റുമായി ബി ജെ പി മുന്നേറ്റം തുടരുകയാണ്. 26 സീറ്റകളില്‍ ലീഡുമായി ആം ആദ്മി പാര്‍ട്ടി ചരിത്ര മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് 14 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
നിലവിലെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ അരവിന്ദ് കെജ്‌രിവാള്‍ ലീഡ് ചെയ്യുകയാണ്. ഇതോടെ ആം ആദ്മി പാര്‍ട്ടി പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയും കെജ്‌രിവാള്‍ പ്രതിപക്ഷ നേതാവും ആകുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.