‘ചെങ്കൊടി വര്‍ഗവഞ്ചകരില്‍ നിന്ന് പിടിച്ചുവാങ്ങണം’

Posted on: December 8, 2013 6:00 am | Last updated: December 8, 2013 at 7:27 am

കോഴിക്കോട്: രക്തസാക്ഷികളെയും വിപ്ലവകാരികളെയും കര്‍ഷകരെയും തൊഴിലാളികളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഞ്ചിച്ചുവെന്നും വര്‍ഗവഞ്ചകരുടെ കൈയില്‍ നിന്ന് ചെങ്കൊടി പിടിച്ചുവാങ്ങണമെന്നും പ്രസേന്‍ജിത്ത് ബോസ്. ആര്‍ എം പി സംസ്ഥാന കണ്‍വന്‍ഷന്‍ സമാപനത്തോടുബന്ധിച്ചുള്ള പൊതുസമ്മേളനം മുതലക്കുളം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സി പി എം ഗവേഷണ വിഭാഗത്തില്‍ നിന്ന് രാജിവെച്ച പ്രസേന്‍ജിത്ത് ബോസ്. ആര്‍ എം പി ചെയര്‍മാന്‍ ടി എല്‍ സന്തോഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയര്‍മാനായി എസ് എഫ് ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗം ടി എല്‍ സന്തോഷിനെയും സെക്രട്ടറിയായി എന്‍ വേണുവിനെയും കണ്‍വന്‍ഷന്‍ തിരഞ്ഞെടുത്തു. കെ കെ രമ, കെ എസ് ഹരിഹരന്‍, ഡോ ആസാദ്, കെ പി പ്രകാശന്‍, കെ കെ കുഞ്ഞിക്കണാരന്‍, പി പി മോഹനന്‍, പി ജെ മോന്‍സി, അഡ്വ മുഹമ്മദ് റഫീഖ് എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍.