Connect with us

Malappuram

മൗലാനാ ആസാദിന്റെ ജീവിതം മാതൃകാപരം: സെമിനാര്‍

Published

|

Last Updated

വണ്ടൂര്‍: പ്രമുഖ സ്വതന്ത്ര സമര ദേശീയ നേതാവും പണ്ഡിതനുമായിരുന്ന മൗലാനാഅബുള്‍ കലാം ആസാദിന്റെ ജീവിതം രാജ്യത്തിന് മാതൃകയാണെന്ന് ഡോ.ഹുസൈന്‍ രണ്ടത്താണി പറഞ്ഞു.
വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ പബ്ലിക് സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യാ വിഭജനത്തെ എതിര്‍ത്ത അദ്ദേഹം അഖണ്ഡ ഭാരതത്തിനായുള്ള പോരാട്ടത്തില്‍ അടിയുറച്ചുനിന്ന വ്യക്തിത്വമായിരുന്നു ആസാദ് എന്നും അദ്ദേഹം പറഞ്ഞു.
ആസാദിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സെമിനാര്‍ ജില്ലാ പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുല്‍ലത്തീഫ് നഹ ഉദ്ഘാടനം ചെയ്തു. അബുള്‍കലാം ആസാദ് സ്ഥാപിച്ച ശാസ്ത്ര സാങ്കേതിക മാനേജ്‌മെന്റ്സ്ഥാപനങ്ങള്‍ പരിപൂര്‍ണ്ണതയിലെത്തിക്കാന്‍ സര്‍ക്കാറുകള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അല്‍ഫുര്‍ഖാന്‍ പബ്ലിക് സ്‌കൂള്‍ സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. കെ പി ജമാല്‍ കരുളായി, അബ്ദുള്ള ബാഖവി, പി അഫ്‌സല്‍, ശബീറലി, ടി പി മുഹമ്മദ് കെ കെ ഫറാഷ് പ്രസംഗിച്ചു.