കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

Posted on: December 8, 2013 7:40 am | Last updated: December 8, 2013 at 8:52 am

Congressന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനം പലപ്പോഴും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉണ്ടായതാണ് കോണ്‍ഗ്രസിനെ ചിന്തിപ്പിക്കുന്നത്.
1998 ലും 1999 ലും നാല് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. 1999 ല്‍ അടല്‍ ബിഹാരി വാജ്പയി നേതൃത്വം നല്‍കിയ എന്‍ ഡി എ സര്‍ക്കാറാണ് അധികാരത്തില്‍ വന്നത്. അതേ സമയം, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് ദിഗ്‌വിജയ് സിംഗ് പറയുന്നത്. 1998 ല്‍ തന്റെ സംസ്ഥാനമായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
2003ല്‍ ബി ജെ പി മധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്നും ശക്കീല്‍ അഹ്മദ് ട്വീറ്റ് ചെയ്തു.

ALSO READ  ബി ജെ പിയുമായി കൂട്ടുകെട്ടുണ്ടെന്ന് കണ്ടെത്തിയാൽ കോൺഗ്രസ് വിടും: ഗുലാം നബി ആസാദ്