Connect with us

Wayanad

ഗതാഗത ഉപേദശക സമിതി തീരുമാനം നടപ്പായില്ല: ഗതാഗതക്കുരുക്ക് രൂക്ഷം

Published

|

Last Updated

മാനന്തവാടി: ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുന്നതിന് ഗതാഗത ഉപദേശക സമിതി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഒരുമാസം പിന്നിട്ടിടും നടപ്പിലായില്ല. കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പിലാക്കും എന്നായിരുന്നു സബ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം.
നിലവില്‍ രാവിലെ എട്ട് മുതല്‍ രാത്ര എട്ട് വരെയായിരുന്നു വണ്‍വേ സമയം. ഇത് രാത്രി ഒന്‍പത് വരെയാക്കാനും ക്ലബ്ബ് കുന്ന് റോഡിലും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു.
കൂടാതെ പച്ചക്കറി മാര്‍ക്കറ്റിലുടെ ക്ലബ് കുന്ന് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ചൂട്ടക്കടവ് റോഡ് വഴി പോകണമെന്നും പച്ചക്കറി മാര്‍ക്കറ്റില്‍ റോഡിന്റെ ഇടതു വശത്തു മാത്രമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കയറ്റിറക്ക് നടത്തണമെന്നും തുരുമാനിച്ചു.
മാത്രവുമല്ല ബസുകള്‍ കോഴിക്കോട് റോഡില്‍ ആളെയിറക്കി താഴെയങ്ങാടി ബിഷപ്പ് ഹൗസ് പരിസരത്ത് പാര്‍ക്ക് ചെയ്യേണ്ടതാണെന്നും ബസ്സ് പുറപ്പെടുന്നതിനും 10 മിനുട്ട് മുമ്പ് മാത്രമേ സ്റ്റാന്റില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂ എന്നും തീരുമാനം അടിച്ചിറക്കി.
ചൂട്ടക്കടവ് ജീപ്പ് സ്റ്റാന്റ് കുറച്ചു കൂടി താഴേക്ക് മാറ്റാനും പോസ്റ്റ് ഓഫീസ് മുതല്‍ ജില്ലാ ആശുപത്രിവരെയുള്ള റോഡില്‍ പാര്‍ക്കിംങ്ങ് അനുവദിക്കില്ലെനും നഗരത്തിലെ തിരക്കേറിയ സമയങ്ങളായ രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെയും കയറ്റിറക്ക് കര്‍ശനമായി നിരോധിക്കാനും യോഗത്തില്‍ ധാരണയായിയിരുന്നു.
അന്ന് നടന്ന യോഗത്തില്‍ മാനന്തവാടി ഡിവൈഎസ്പി, താഹസില്‍ദാര്‍, ജോയിന്റ് ആര്‍ടിഎന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ മാസം ഒന്നു പിന്നിട്ടിട്ടും തീരുമാനം നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഗതാഗത സംവിധാനങ്ങള്‍ താറുമാറായതോടു കൂടി കാല്‍ നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയത്ത അവസ്ഥയായി.എത്രയും പെട്ടെന്ന് ഗതാഗത ഉപദേശക സമിതി തീരുമാനം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Latest