Connect with us

Thrissur

കപ്പത്തോട് നീര്‍ത്തടം: മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

Published

|

Last Updated

ചാലക്കുടി: കോടശ്ശേരി, പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി 1315 ഹെക്ടര്‍ സ്ഥലത്ത് മണ്ണുജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നിന് കപ്പത്തോട് വാട്ടര്‍ഷെഡ് പ്രോജക്ടിന് 277. 54 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായി ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ചാലക്കുടി എം എല്‍ എ. ബി ഡി ദേവസ്സിയുടെ അധ്യക്ഷതയില്‍ ആലോചനായോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡെന്നീസ് ആന്റണി, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പ്രിയ വിനയന്‍, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി, വാട്ടര്‍ ഷെഡ് ഉള്‍പ്പെടുന്ന വിവിധ വാര്‍ഡുകൡലെ മെമ്പര്‍മാര്‍, ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ മറിയാമ്മ കെ ജോര്‍ജ്ജ്, ചാലക്കുടി മണ്ണു സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍, മണ്ണു സംരക്ഷണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Latest