ചക്കിട്ടപ്പാറ: ഇന്നുതന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല

Posted on: December 7, 2013 12:13 pm | Last updated: December 7, 2013 at 8:15 pm

ramesh chennithalaകോഴിക്കോട്: ചക്കിട്ടപ്പാറ വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നിലപാട് കടുപ്പിക്കുന്നു. ചക്കിട്ടപ്പാറ അനധികൃത ഇരുമ്പയിര്‍ ഖനനം സംബന്ധിച്ച് ഇന്നു തന്നെ സര്‍ക്കാര്‍  അന്വേഷണം പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചക്കിട്ടപ്പാറ വിവാദ ഖനനപ്രദേശം സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വഷണം നടത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് വൈകിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഖനനവും അനുവദിക്കരുത്. ഖനനവിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ട്. സി പി എം എന്തുകൊണ്ടാണ് സ്വകാര്യമ്പനിയോട് ഇത്തരത്തില്‍ വിധേയത്വം കാണിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ALSO READ  സെക്രട്ടേറിയറ്റ് തീപിടുത്തം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടു