Connect with us

National

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ മാധ്യപ്രവര്‍ത്തകനെ കൊലപ്പെടുത്തി

Published

|

Last Updated

റായ്പൂര്‍: മാവോയിസ്റ്റ് സ്വാധീനമേഖലയായ ബസ്തറില്‍ കഴിഞ്ഞ 20 വര്‍ഷത്തോളം റിപ്പോര്‍ട്ടറായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഗറില്ലാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചക്കുശേഷം ബീജാപൂര്‍ ജില്ലയിലെ ബസഗുഡയിലാണ് സംഭവം. പ്രാദേശിക പത്രമായ ദേശബന്ധുവില്‍ ജോലി ചെയ്യുന്ന റെഡ്ഢി എന്ന മാധ്യമപ്രവര്‍ത്തകനെയാണ് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്. പരുക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ഇക്കൊല്ലം ഇത് രണ്ടാം തവണയാണ് ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിക്കുന്നത്. അതിസാഹസികമായായിരുന്നു റെഡ്ഢി റിപ്പോര്‍ട്ടിംഗ് നടത്തിയിരുന്നത്. റെഡ്ഢിയെ സുരക്ഷാസേനക്കും മാവോയിസ്റ്റുകള്‍ക്കും ഒരു പോലെ സംശയമായിരുന്നു. 2008ല്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഛത്തീസ്ഗഡ് പ്രത്യേക സുരക്ഷാ നിയമപ്രകാരം റെഡ്ഢിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. തെളിവില്ലാത്തതിനാല്‍ പിന്നീട് വിട്ടയക്കുകയായിരുന്നു.