തരുണ്‍ തേജ്പാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Posted on: December 7, 2013 9:16 am | Last updated: December 7, 2013 at 9:16 am

tharun tejpalപനാജി: ബലാത്സംഗ കുറ്റത്തിന് ഗോവ പോലീസ് അറസ്റ്റ് ചെയ്ത തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന തേജ്പാലിന്റെ കസ്റ്റഡി നീട്ടിക്കിട്ടാന്‍ പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടേക്കും. എട്ടു ദിവസം കൂടി നീട്ടണം എന്നാണ് പോലീസിന്റെ ആവശ്യം. കഴിഞ്ഞ ഞായറാഴ്ചയാണ് ഗോവന്‍ പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്. ഗോവ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് പോവുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരസ്പര സമ്മതത്തോടെയുള്ള പ്രവൃത്തിയാണ് താന്‍ ചെയ്തത് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തേജ്പാല്‍.