Connect with us

Ongoing News

ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍

Published

|

Last Updated

ബ്രസീലിയ: 2017ലെ ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോളിന് ഇന്ത്യ ആതിഥ്യമരുളും. ഇന്ന് ചേര്‍ന്ന ഫിഫ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ദക്ഷിണാഫ്രിക്ക, അയര്‍ലന്റ്, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ പിന്‍തള്ളിയാണ് ഇന്ത്യ ചരിത്ര നേട്ടം കരസ്ഥമാക്കിയത്. ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി അണ്ടര്‍ ഫുട്‌ബോളില്‍ കളത്തിലിറങ്ങും. 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങുക.

ഇന്ത്യയില്‍ ആറ് നഗരങ്ങളിലായിട്ടായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, മഡ്ഗാവ്, കൊച്ചി, പൂനെ, ഗുവാഹത്തി, എന്നീ നഗരങ്ങളാണ് ലോകകപ്പ് വേദിക്കായി പരിഗണിക്കുന്നത്.