സംസ്ഥാനത്തെ പോലീസ് സംവിധാനത്തില്‍ സമഗ്ര അഴിച്ചു പണി വേണമെന്ന് ഹൈക്കോടതി

Posted on: December 5, 2013 5:36 pm | Last updated: December 6, 2013 at 9:08 pm

high courtകൊച്ചി: സംസ്ഥാനത്തെ പോലീസ് സംവിധാനത്തില്‍ സമഗ്ര അഴിച്ചുപണി വേണമെന്ന് ഹൈക്കോടതി. ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനും വ്യത്യസ്ത ചുമതലകള്‍ നല്‍കണമെന്ന സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവുകള്‍ പാലിക്കപ്പെട്ടിട്ടില്ല. ക്രമസമാധാനത്തില്‍ ശ്രദ്ധിക്കേണ്ടതിനാല്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് കുറ്റാന്വേഷണത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

കൊടിയുടെ നിറത്തിന്റെ വ്യത്യാസമില്ലാതെ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഈ വിഷയത്തില്‍ ഏകാഭിപ്രായക്കാരാണ്. കഴിവുള്ള ഉദ്യോഗസ്ഥരൊക്കെ കോര്‍പറേഷനുകളുടേയും ബോര്‍ഡുകളുടേയും ചുമതല വഹിക്കുകയാണെന്നും ജസ്റ്റിസ് തോമസ് പി ജോസഫ് കുറ്റപ്പെടുത്തി.

ALSO READ  ഉത്തര്‍ പ്രദേശില്‍ പോലീസിന്റെ മുന്നില്‍ വെച്ച് പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു