കെ എസ് ആര്‍ ടി സിക്ക് 50 കോടിയുടെ അടിയന്തര സഹായം

Posted on: December 5, 2013 1:14 pm | Last updated: December 5, 2013 at 5:14 pm

ksrtc1തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ 50 കോടി രൂപ അടിയന്തര ധനസഹായം അനുവദിച്ചു. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ഇതുപയോഗിച്ച് ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. രണ്ട് മാസമായി പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ജീവനക്കാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ തീരുമാനം.

ALSO READ  കെ എസ് ആർ ടി സി ശമ്പളം: 65.50 കോടി രൂപ അനുവദിച്ചു