പാലില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം തടവ്: സുപ്രീം കോടതി

Posted on: December 5, 2013 5:05 pm | Last updated: December 6, 2013 at 9:08 pm

milkന്യൂഡല്‍ഹി: പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്ന് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അടങ്ങിയ ബഞ്ച് ഉത്തരവിട്ടു. ഇതിനായി സംസ്ഥാനങ്ങള്‍ നിയമം ഭേദഗതി ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് മായം ചേര്‍ക്കുന്നവര്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷയേ ലഭിക്കുകയുള്ളൂ. അത് പോരെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അവര്‍ നടത്തുന്ന പാല്‍ വിതരണം അടിയന്തരമായി തടയണമെന്നും ഭക്ഷണ പദാര്‍ഥങ്ങളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കി.

ALSO READ  പ്രശാന്ത് ഭൂഷണിനെതിരായ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച