സംസ്ഥാനത്തെ പോലീസ് പരാജയം: ഹൈക്കോടതി

Posted on: December 4, 2013 4:48 pm | Last updated: December 4, 2013 at 4:48 pm

policeകൊച്ചി: സംസ്ഥാനത്തെ പോലീസ് പരാജയമാണെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ ക്രമസമാധാനനിലയില്‍ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. പോലീസ് സംരക്ഷണം തേടി ആലുവ തോട്ടുമുക്കം സ്വദേശി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശം.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് കോടതി അഭിപ്രായപ്പെട്ടു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ വര്‍ധിക്കുന്നതിന്റെ കാരണം പോലീസ് പരാജയമായതാണ്. സംരക്ഷണം ലഭിക്കാതെ ജനങ്ങള്‍ കോടതിയെ സമീപിക്കുന്ന സ്ഥിതിവിശേഷം ആശങ്കാജനകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ALSO READ  'കേരളത്തില്‍ ആയിരത്തില്‍ 42 പോലീസുകാര്‍ക്ക് കൊവിഡ്; പൊതുസമൂഹത്തില്‍ ആയിരത്തില്‍ 13 പേര്‍ക്ക് മാത്രവും'