തിരുവനന്തപുരം: ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇനിയും അന്വേഷണം വൈകിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കും. തീരുമാനം വൈകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അമര്‍ശമുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ശനിയാഴ്ച രമേശ് ചെന്നിത്തല ചക്കിട്ടപ്പാറ സന്ദര്‍ശിക്കും.